ഷാർജ : പ്രവാസി കൂട്ടായ്മയായ പ്രോഗ്രസ്സീവ് ദുബായ് ഘടകം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ അൽഖസർ ഹിറ റസ്റ്റോറന്റിൽ നടന്ന ജനറൽബോഡി യോഗം പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ ഉദ്ഘാടനം ചെയ്തു. മനാഫ് ആലുങ്ങൽ അധ്യക്ഷത വഹിച്ചു.
ഫറൂഖ് പുന്ന (പ്രസിഡന്റ്), സുനിൽ ആലുങ്ങൾ (സെക്രടറി), ജിതേന്ദ്രൻ (ട്രഷർ), അഷ്ഫാഖ്(വൈസ്പ്രസിഡന്റ്), പീതാബരൻ ഇരട്ടപ്പുഴ(ജോയിൻ സെക്രട്ടറി ), സക്കാഫ് വട്ടേകാട് (മീഡിയാ കൻവീനർ ), ശ്രീജിത്ത് കുഞ്ചേരി ( സ്പോർട്ട്സ് കൻവീനർ ), ഷാജഹാൻ സിങ്കം (കലാവിഭാഗം കൻവീനർ ) എന്നിവർ ഉൾപ്പെടെ 29 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഓഡിറ്ററായി സുബിനെയും തിരഞ്ഞെടുത്തു.
മാധ്യമ പ്രവർത്തക സോണിയാ ഷിനോയ്,
ബോസ് കുഞ്ചേരി, സെൻട്രൽ കമ്മറ്റി പ്രസിഡന്റ് നിഷാം, സെക്രടറി സൈഫു മണത്തല, ജിബിൻ, ഫറൂഖ് പുന്ന, സുനിൽ ആലുങ്ങൽ എന്നിവർ സംസാരിച്ചു.
തുടർന്ന് വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.