ബിരിയാണിയില്‍ സൗഹൃദം ഊട്ടി മുതുവട്ടൂര്‍ മസ്ജിദ്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
മുതുവട്ടൂര്‍ : എന്നും പുതുമകള്‍ നല്‍കാറുള്ള മുതുവട്ടൂര്‍ പള്ളിയില്‍ കഴിഞ്ഞ ദിവസം മഗിരിബ് നമ്സ്കാരത്തിനെ(സന്ധ്യാ പ്രാര്‍ത്ഥന)ത്തിയ വിശ്വാസികള്‍ക്ക് പുതിയ ശീലങ്ങള്‍ക്ക് വഴിതുറന്ന് മഹല്ല് ഭാരവാഹികള്‍. പ്രാര്‍ത്ഥന കഴിഞ്ഞു പള്ളിയില്‍ നിന്നും ഇറങ്ങിയവര്‍ക്ക് വലിയ തളികയില്‍ ബിരിയാണി വിളമ്പി നല്‍കിയാണ് ഭാരവാഹികള്‍ വിശ്വാസികളെ അത്ഭുതപ്പെടുത്തിയത്. ഭക്ഷണം കഴിച്ചാല്‍ സംതൃപ്തി ലഭിക്കുന്നതിനും ഒരുമിച്ചിരുന്നു കഴിക്കുമ്പോള്‍ സൌഹൃദം വളരുന്നതിനും ബന്ധങ്ങള്‍ ഊഷ്മളമാവുന്നതിനും ഒരു പാത്രത്തില്‍ നിന്നും കഴിക്കുക എന്ന പ്രവാചകാധ്യാപനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഊട്ട്. നാലും അഞ്ചും പേര്‍ ഒരുമിച്ചിരുന്നു തളികയില്‍ ലഭിച്ച ഭക്ഷണം പങ്കുവെച്ചു കഴിച്ചു.
ഭക്ഷണം കഴിക്കുന്നതിന്റെ ഇസ്ലാമിക രീതി വട്ടങ്ങളെ കുറിച്ച് മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി വിശ്വാസികള്‍ക്ക് വിവരിച്ച് നല്‍കി. മഗിരിബ് നമസ്കാരാനന്തരം( സൂര്യാസ്തമനത്തിനു ശേഷം) ഇശാ നമസ്കാരത്തിനു (രാത്രി ഏകദേശം എട്ടുമണിയോടെ)മുന്‍പാണ് രാത്രി ഭക്ഷണം കഴിക്കേണ്ടതെന്നും, വീട്ടുകാരെല്ലാം ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ശീലമാക്കണമെന്നും മുഹമ്മദ് നബിയുടെ ചര്യകള്‍ വിശദീകരിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനു അറുപത് തളികകള്‍ കമ്മിറ്റി വാങ്ങിയിട്ടുണ്ട്. പള്ളിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ ഭക്ഷണം നല്‍കാന്‍ തളികകള്‍ സൌജന്യമായി നല്‍കും.
മഹല്ല് പ്രസിഡന്‍റ് അബ്ദുല്‍ ഹസീബ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ സലിം, സെക്രട്ടറി എ വി മുഹമ്മദ്, പി വി ഉസ്മാന്‍, കാജാ അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.