mehandi new

കാറ്റും മഴയും ചതിച്ചില്ല കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ന്യൂനമർദ്ദം മൂലം കേരളത്തിൽ പെയ്ത മഴയും, കാറ്റും കടലാമ കൂട്ടിൽ അടവച്ച മുട്ടകളെ നശിപ്പിച്ചില്ല. പഞ്ചവടി ന്യൂ ഫ്രണ്ട്സ് നഗറിലെ ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിയിൽ നിന്നും
അമ്പത്തിയാറ് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. മഴയിൽ നിന്ന് കൂടിനെ രക്ഷിക്കാൻ ടാർപായ വലിച്ച് കെട്ടിയാണ് സംരക്ഷിച്ചത്. കനത്ത കാറ്റിൽ ഇവ പറന്ന് പോവുകയും
ചെയ്തിതിരുന്നു. രണ്ടു ദിവസം തുടർച്ചയായി പെയ്ത മഴയിൽ നനഞ്ഞ കൂടിന്റെ മുകളിൽ നിന്ന് മണ്ണ് മാറ്റിയും, ഉണങ്ങിയ പഞ്ചാര മണൽ നിറച്ചുമാണ് കൂടിനെ സംരക്ഷിച്ചത്.
നീണ്ട നാല്‍പത്തിയാറു ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് കടലാമ കുഞ്ഞുങ്ങൾ പാതിരയോടെ ഒരോന്നായി പുറത്തുവന്നത്.
കടലാമ വാച്ചർമാരായ സലീം ഐഫോക്കസ് എടക്കഴിയൂർ, ഇജാസ്, അജ്മൽ പാപ്പി എന്നിവരുടെ നേതൃത്വത്തിലാണ് കടലാമക്കൂടുകൾക്ക് സംരക്ഷണം ഏർപ്പെടുത്തി കുഞ്ഞുങ്ങളെ
വിരിയിച്ചിറക്കിയത്.
കടലാമ കുഞ്ഞുങ്ങളെ കടലിലേക്കിറക്കുന്ന ചടങ്ങ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ഷഹർബാൻ, വൈസ് പ്രസിണ്ടണ്ട് ആർ. പി. ബഷീർ, അഷറഫ് മൂത്തേടത്ത്, ഗ്രീൻ ഹാബിറ്റാറ്റ്
എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജെയിംസ്, സോഷ്യൽ ഫോറസ്ട്രി എ .സി എഫ്. ജയമാധവൻ ഫോറസ്റ്റർ സജീവ്, സാമൂഹ്യ പ്രവര്‍ത്തകന്‍ സി കെ വേണു, ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ്
മെമ്പർമാരായ റഷീക്ക്, ഹനസ് ചിക്കു, അഫ്നാസ്, റിയാസ് എച്ച്എംബി എന്നിവരുടെ നേതൃത്വത്തിൽ നടത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.