പുന്നയൂരില്‍ മത്സ്യ സമൃദ്ധി രണ്ടാംഘട്ട പദ്ധതിക്ക് തുടക്കം

പുന്നയൂര്‍: മത്സ്യ സമൃദ്ധി രണ്ടാം ഘട്ട പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് പഞ്ചായത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്കുള്ള വിത്ത് വിതരണം സംഘടിപ്പിച്ചു. പ്രസിഡന്‍്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ആര്‍.പി ബഷീര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഐ.പി രാജേന്ദ്രന്‍, അംഗങ്ങളായ സുധീര്‍ ചിറ്റാറയില്‍, പി.വി.ശിവാനന്ദന്‍, കെ.വി കരീം, അക്വ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ സി.കെ ഗീതമോള്‍ എന്നിവര്‍ സംസാരിച്ചു. കട്‌ല, മൃഗാല, റോഹു തുടങ്ങിയ ഇനത്തില്‍ പെട്ട മുപ്പതിനായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

Comments are closed.