ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിശേഷാല്‍ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗണപതിഹോമം, മാളികപ്പുറത്തമ്മ വനിത കമ്മറ്റിയുടെ ഉദയാസ്തമയ പൂജ, പറവെപ്പ്, കാവടി അഭിഷേകം, പട്ടുചാര്‍ത്തലും പൊന്‍വേല്‍ സമര്‍പ്പണവും, കര്‍പ്പൂര ദീപ പ്രദക്ഷിണം, ഗജവീരന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിപ്പ്, പുന്ന താഴിശ്ശേരി ഭഗവതിക്ഷേത്രത്തില്‍ നിന്ന് രുദ്ര ഉത്സവാഘോഷകമ്മറ്റിയുടെ എഴുന്നള്ളിപ്പ്, ചങ്ങാതിക്കൂട്ടം നഗറില്‍ നിന്ന് ചങ്ങാതിക്കൂട്ടം കമ്മറ്റിയുടെ എഴുന്നള്ളിപ്പ്, തെക്കരായില്‍ പുളിഞ്ചോട്ടില്‍ നിന്ന് സ്‌നേഹവേദി പുന്നയുടെ എഴുന്നള്ളിപ്പ്, പുന്ന വലിയപാടത്ത് നിന്ന് ടീം ഫോക്കസിന്റെ എഴുന്നള്ളിപ്പ് എന്നിവ ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. ഗജവീരന്റെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പ്, പ്രാചീന കലാരൂപങ്ങള്‍, ഉടുക്കുപാട്ട്, സ്വാമി തുള്ളല്‍, ശിങ്കാരിമേളം, നാദസരം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.