ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപന സമ്മേളനം ഹൈക്കോടതി റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
സത്രസമിതി ചെയർമാൻ മോഹൻ ദാസ് ചേലനാട് അധ്യക്ഷത വഹിച്ചു.
പന്തളം രാജപ്രതിനിധി പി.ജി.ശശികുമാർ വർമ്മ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി രാധാകൃഷ്ണൻ കാക്കശ്ശേരി, ധർമ്മശാസ്താ ട്രസ്റ്റ് പ്രസിഡണ്ട് പി. യതീന്ദ്രദാസ്, ജന. കൺവീനർ ഐ.പി.രാമചന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി എം.ബി.സുധീർ എം. രാമൻകുട്ടി മേനോൻ, പി.എ.സജീവൻ, രാജൻ തറയിൽ, എം.കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു.