പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബാലാമണിയമ്മ സ്മാരക വായനശാലയുടെ  നേതൃത്വത്തില്‍  വായനാദിനം ആചരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ ഡി  ധനീപ് ഉദ്ഘാടനം ചെയതു.  പ്രവീണ്‍ പ്രസാദ് സ്വാഗതവും കൃഷ്ണക്കുട്ടി അദ്ധ്യക്ഷതയും വഹിച്ചു. ഉമ്മര്‍ മാസ്റ്റര്‍ അപ്പുമാസ്റ്റര്‍, ഷബീര്‍ അണ്ടത്തോട്, ബ്ലോക്ക് മെമ്പര്‍ ജസീറ നസീര്‍, മെമ്പര്‍മാരയ ഫാരിക്ക് യു എം, ജാസ്മിന്‍ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് കുട്ടികളുടെ കവിതാലാപനം, കഥപറയല്‍ മത്സരങ്ങളും നടന്നു