Header

ഖത്തര്‍ കെ എം സി സി സമുഹ വിവാഹം ആഗസ്റ്റ് 31 ന്

ചാവക്കാട്: ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ സമുഹവിവാഹം ആഗസ്റ്റ് 31 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരുമനയൂര്‍ സാബില്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിക്കും. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, പാലയൂര്‍ വികാരി ഫാദ: ജോസ് പുന്നോലിപറമ്പില്‍, കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിട്ടേ; ഡി വൈ എസ് പി . കെ ബി സുരേഷ്, മുസ്‌ലിം ലീഗ് സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍, പോഷക സംഘടനാ നേതാക്കള്‍, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, മതമേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സഹോദര സമുദായ അംഗങ്ങളടക്കം നിരവധി പേര്‍ക്ക് കെ എം സി സി യുടെ തണലില്‍ മംഗല്ല്യ ഭാഗ്യം ലഭിക്കും. വധുവിന് അഞ്ച്പവന്‍ ആഭരണങ്ങളും, വിവാഹ വസ്ത്രങ്ങളും, വരന് 50000 രൂപ സഹായവും, വിവാഹവസ്ത്രങ്ങളും നല്‍കും. ഓരോ വധൂ വരന്‍മാരുടെയും ബന്ധുക്കളായ 200 വീതം പേര്‍ ഉള്‍പ്പെടെ 3500 പേര്‍ക്കുള്ള സൌകര്യങ്ങളാണ് സംഘാടക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കെ എം സി സി യുടെ രണ്ടാമത് സമൂഹ വിവാഹമാണ് നടക്കുന്നത്. 40 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ഖത്തര്‍ കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് എ വി ബക്കര്‍ ഹാജി, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ എ വി അബൂബക്കര്‍ ഖാസിമി, എന്‍ കെ അബ്ദുല്‍ വഹാബ്, ജില്ലാ സിക്രട്ടറി എന്‍ ടി നാസര്‍, വൈസ് പ്രസിഡന്റ് ആര്‍ ഒ അഷ്‌റഫ്, മണ്ഡലം പ്രസിഡന്റ് ഹംസകുട്ടി കറുകമാട്, സ്വാഗസംഘം ഭാരവാഹി കെ വി അബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.