mehandi banner desktop

റാഫി നീലങ്കാവിലിന് ബാലസാഹിത്യ അവാർഡ്

fairy tale

ചാവക്കാട് : സാഹിത്യ സാംസ്കാരിക സംഘടനയായ സഹൃദയ വേദിയുടെ 59-ാംവാർഷികത്തിന്റെ ഭാഗമായി നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ജോർജ് ഇമ്മട്ടി ബാലസാഹിത്യ അവാർഡിന് റാഫി നീലങ്കാവിലിൻ്റെ ‘ദേശം ചൊല്ലിത്തന്ന കഥകൾ’ എന്ന ഗ്രന്ഥം അർഹമായി. 10,000 രൂപയുടേതാണ് പുരസ്ക്കാരം. 28ന് വെള്ളിയാഴ്ച അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സഹൃദയവേദി വജ്രജൂബിലി ഉദ്ഘാടനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

planet fashion

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ, പ്രൊഫ. കെ. വി. രാമകൃഷ്ണൻ എന്നിവർ പുരസ്ക്കാര ദാനം നിർവഹിക്കുമെന്ന് പ്രസിഡൻ്റ് ഡോ. പി.എൻ. വിജയകുമാർ, സെക്രട്ടറി ബേബി മൂക്കൻ എന്നിവർ അറിയിച്ചു

Comments are closed.