പട്ടുറുമാലിന്റെ വഴിയേ – സംസ്ഥാന കലോത്സവത്തിൽ ലളിത ഗാനം എ ഗ്രേഡ് നേടി റൈഹാന മുത്തു
ചാവക്കാട് : ജനുവരി മൂന്നു മുതൽ എഴുവരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ലളിതഗാനത്തിൽ എ ഗ്രേഡ് നേടി സോഷ്യൽ മീഡിയ താരം റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കൈരളി ടി വി യുടെ റിയാലിറ്റി ഷോ പട്ടുറുമാൽ സീസൺ 2011 ലെ വിന്നറാണ് പിതാവ് മുത്തു പട്ടുറുമാൽ എന്നറിയപ്പെടുന്ന ചേറ്റുവ മൂന്നാം കല്ല് സ്വദേശി ആലംപീടികയിൽ അബ്ദുൽ മുത്തു. മാതാവ് സാജിറ.
അഞ്ചു വയസ്സുമുതൽ പിതാവിന്റെ പാട്ടുകൾ മൂളി സംഗീതത്തിന്റെ വഴിയിൽ സഞ്ചരിച്ചു തുടങ്ങിയ റൈഹാന പ്രമുഖ ബാൻഡുകൾക്ക് വേണ്ടി പൊതുവേദികളിൽ പാടാറുണ്ട്. KL 75 മ്യൂസിക് ബാൻഡിന്റെ പ്രധാന ഗായികമാരിൽ ഒരാളാണ് പതിനാറുകാരിയായ റൈഹാന.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഇതിനോടകം ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് ഈ കൊച്ചു ഗായിഗക്ക്.
മഴയുടെ സംഗീതം എന്ന് തുടങ്ങുന്ന ഗാനമാണ് കോഴിക്കോട് കാലോത്സവ വേദിയിൽ ആലപിച്ചത്. ഗുരു ഗണേശമംഗലം സ്വാദേശി ചന്ദ്രമതി ടീച്ചർ എഴുതി സംഗീതം നൽകിയതാണ് ഈ ഗാനം. എട്ടുമാസം മുൻപാണ് സംഗീതം പഠിക്കാനായി ചന്ദ്രമതി ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ചത്.
Comments are closed.