mehandi banner desktop

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി – ലാപ്ടോപ്പും സൈക്കിളും വിതരണം ചെയ്തു

fairy tale

പുന്നയൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പതിനാറാമത് ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി അകലാട് നായാടി ഉന്നതിയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപുകളും, സൈകിളുകളും വിതരണം ചെയ്തു. ഡി സി സി സെക്രട്ടറി എം വി ഹൈദരാലി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ സുബൈദ പാലക്കൽ ആദ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ സി എ ഗോപ പ്രതാപൻ, ഉമ്മർ മുക്കണ്ടത്ത് എന്നിവർ സൈക്കിൾ വിതരണം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് നിസാം ആലുങ്ങൽ, കോൺഗ്രസ് നേതാക്കന്മാരായ എച്ച് എം നൗഫൽ, ശിഹാബ്, റിയാസ് കുന്നംബത്ത്, കലാം അഞ്ചിങ്ങൾ, കമറു ഇളയാടത്ത്, അലി ഇളയടത്ത്, കരീം മൂത്തേടത്ത് എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ ഷഹനാ ശിഹാബ് സ്വാഗതവും ലത്തീഫ് വലിയകത്ത് നന്ദിയും പറഞ്ഞു.

planet fashion

രമേശ് ചെന്നിത്തലയുടെ പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി അകലാട് നടന്ന ചടങ്ങിൽ വാഗ്ദാനം ചെയ്ത ലാപ്ടോപ്പുകളും സൈക്കിളുമാണ് വിതരണം ചെയ്തത്.

Comments are closed.