റേഷൻ വ്യാപാരി സംയുക്ത സമരസമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ചാവക്കാട്: സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ സംയുക്തമായി നടത്തുന്ന തുടർസമരത്തിൻ്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ആറു വർഷമായി മുടങ്ങി കിടക്കുന്ന റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിച്ച് മിനിമം വേതനം 30,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, കേന്ദ്ര ഗവൺമെൻ്റ് വെട്ടിക്കുറച്ച റേഷനരിയും ഗോതമ്പും പഞ്ചസാരയും മണ്ണണ്ണയും പുന:സ്ഥാപിക്കണമെന്നും,
റേഷൻ വ്യാപാരികൾക്ക് കിട്ടാനുള്ള കമ്മീഷൻ ലഭ്യമാക്കുക, കേന്ദ്ര വേതന വിഹിതം വർദ്ധിപ്പിക്കുക, സെർവർ തകരാർ പരിഹരിച്ച് വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സമരം നടക്കുന്നത്.
ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ എ കെ ആർ ആർ ഡി എ സംസ്ഥാന സെക്രട്ടറി സൊബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡണ്ട് പി കെ സത്യൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ പി കെ സത്യൻ, ഗോപാലകൃഷ്ണൻ, ടി എ ഗോപി, വീരമണി, കുട്ടൻ എന്നിവരും കെ എസ്.യെ പ്രതിനിധീകരിച്ച് പി ബി പ്രേംദാസ്, കെ ടി ജോസ്, തുടങ്ങിയവരും സംസാരിച്ചു.
Comments are closed.