വായനാദിനം – ചാവക്കാട് നഗരസഭ പി എൻ പണിക്കർ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു



ചാവക്കാട് : വായനാദിനം ആചരിച്ചു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി. എൻ പണിക്കരുടെ സ്മരണാർത്ഥം ചാവക്കാട് നഗരസഭ പി.എൻ പണിക്കർ അനുസ്മരണവും സാഹിത്യസദസ്സും സംഘടിപ്പിച്ചു. സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യക്കാരൻ അഹമ്മദ് മൊയ്‌നുദീൻ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ വൈസ് ചെയർമാൻ കെ.കെ മുബാറക്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലീം, പി. എസ് അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം. ആർ രാധാകൃഷ്ണൻ, നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, നഗരസഭ ലൈബ്രേറിയൻ ഷൈലജ സി. എ എന്നിവർ ആശംസകൾ അറിയിച്ചു.
നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, ജീവനക്കാർ ഉൾപ്പെടെ നിരവധിയാളുകൾ സംബന്ധിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവ നന്ദി അർപ്പിച്ചു.

Comments are closed.