mehandi new

റെക്കോര്‍ഡ് – ഗുരുവായൂരില്‍ 264 വിവാഹങ്ങള്‍

fairy tale

ഗുരുവായൂര്‍ : ഗുരുവായൂരിലെ റിക്കാര്‍ഡ് വിവാഹങ്ങള്‍. 264 വിവാഹങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ ഇന്നലെ നടന്നത്. ഇത് സര്‍വ്വകാല റെക്കോഡാണ്. രണ്ടു വര്‍ഷം മുമ്പ് ചിങ്ങമാസത്തില്‍ നടന്ന 226 വിവാഹങ്ങളാണ് നിലവിലെ റെക്കോര്‍ഡ്. രാവിലെ അഞ്ച് മുതല്‍ മൂന്നു മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. ഉച്ചവരെ താലി കെട്ട് നടുകൊണ്ടേയിരുന്നു. രാവിലെ എട്ടിനും 11നും ഇടയിലാണ് കൂടുതല്‍ വിവാഹങ്ങളും നടന്നത്. നൂറോളം വിവാഹങ്ങളാണ് ഈ സമയങ്ങളില്‍ നടന്നത്. വധു വരന്‍മാര്‍ക്ക് മണ്ഡപത്തിനടുത്തെത്താന്‍ നന്നെ പാടുപെടേണ്ടിവന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തിയ പല വിവാഹ പാര്ട്ടിക്കാര്‍ക്കും കൂട്ടം തെറ്റി. തിരക്കിനിടയില്‍ വീണ് പലര്‍ക്കും പരിക്കേറ്റു. പലരുടെയും പഴ്‌സും മൊബൈല്‍ ഫോണും മോഷണം പോയി.  നഗരത്തില്‍ ഇതുവരെ അനുഭവപെടാത്ത ഗതാഗത തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. സാധാരണ തിരക്കുള്ള ദിവസങ്ങളില്‍ ഔട്ടര്‍ റിംഗ് റോഡില്‍ വലിയ രീതിയില്‍ ഗതാഗത കുരുക്കുണ്ടാവാറില്ല. എന്നാല്‍ ഇന്നലെ ഉച്ചവരെ ഔട്ടര്‍ റിംഗ് റോഡിലും വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രകടമായത്. വധു വരന്മാര്‍ക്ക് വാഹനങ്ങളുടെ അടുതെത്താന്‍ കിലോ മീറ്ററോളം നടക്കേണ്ട അവസ്ഥയുമുണ്ടായി.  ദര്‍ശനത്തിനും അപൂത പൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. വിവാഹ പാര്‍ട്ടിക്കാര്‍ നേരത്തെ തന്നെ മുറികളും ഹാളുകളും ബുക്കു ചെയ്തതിനാല്‍ ദര്‍ശനത്തിനെത്തിയവര്‍ മുറി കിട്ടാതെ വലഞ്ഞു. 945 കുട്ടികള്‍ക്ക് ചോറൂണും നല്‍കി. ചിങ്ങമാസത്തിലെ മുഹൂര്‍ത്തമുള്ള ദിവസമായതിനാലാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്.

Macare 25 mar

Comments are closed.