പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും ചെർക്കുളം അബ്ദുള്ള സാഹിബ് അനുശോചനവും നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ആർ പി ബഷീർ, കെ കെ ഹംസകുട്ടി, എം വി ഷെക്കീർ, പി എം ഹംസകുട്ടി, ടി എ അയിഷ, ജമാൽ മനയത്ത്, കെ കെ ഇസ്മായിൽ, ടി കെ ഉസ്മാൻ, എം പി അഷ്കർ, എ വി അലി, മുട്ടിൽ ഖാലിദ്, സി പി റഷീദ്, പി വി ശിവാനന്ദൻ, പി എസ് മനാഫ്, ടി കെ ഷാഫി, അസീസ് മന്ദലാംകുന്ന്, കെ നൗഫൽ, കെ കെ യൂസഫ് ഹാജി,കെ കെ ഷംസുദ്ധീൻ, കെ വി ഹുസൈൻ, നസീമ ഹമീദ്, ബുഷറ കുന്നമ്പത്ത്, ഹസീന നാസർ, സീനത്ത് അഷ്റഫ് എന്നിവർ സംസാരിച്ചു. വി സലാം സ്വാഗതവും സി മുഹമ്മദലി നന്ദിയും പറഞ്ഞു.