വഖഫ് നിയമം പിൻവലിക്കുക – മഹല്ല് കോർഡിനേഷൻ കമ്മിറ്റി അണ്ടത്തോട് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

അണ്ടത്തോട് : ഭരണഘടന വിരുദ്ധ വഖഫ് നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് അണ്ടത്തോട് മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മന്ദാലാംകുന്ന് ബദർ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി അണ്ടത്തോട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ഉസ്താദ് അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ എം അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു.

അണ്ടത്തോട് മഹല്ല് പ്രസിഡന്റ് വി കെ മുഹമ്മദ്, ഹിറാ മസ്‌ജിദ് ഖത്തീബ് അബ്ദുൽ സമദ് അണ്ടത്തോട്, മന്ദലാംകുന്ന് മഹല്ല് ജനറൽ സെക്രട്ടറി എം കെ അബൂബക്കർ, ഉരുളുമ്മൽ ജുമാ മസ്‌ജിദ് പ്രസിഡൻ്റ് അബു കടിക്കാട്,
താഹ ജുമാ മസ്‌ജിദ് പ്രസിഡൻ്റ് ഹംസ അംബാല, അകലാട് മൂഹിയുദ്ധീൻ മസ്ജിദ് ശംസുദ്ധീൻ മൗലവി, സക്കരിയ പൂക്കാട്ട്, എം എം ഹനീഫ, റഷീദ് മൗലവി, മുസ്‌തഫ കമാൽ, എം സി ഷുക്കൂർ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ യഹിയ മന്ദലാംകുന്ന് സ്വാഗതവും അണ്ടത്തോട് മഹല്ല് ജനറൽ സെക്രട്ടറി മായിൻകുട്ടി നന്ദിയും പറഞ്ഞു.

Comments are closed.