ഗുരുവായൂർ: ഗുരുവായൂരിൽ നിന്ന് റദ്ദാക്കിയ പാസഞ്ചർ ട്രെയിൻ സർവ്വീസ്  പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി. സ്ഥിരം ജോലിക്കാർക്കും വിദ്യാർഥികൾക്കും ഭക്തർക്കും ഉപകാരപ്രദമായ ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്കുള്ള പാസഞ്ചറുകൾ പ്രളയകാലത്തിന് ശേഷം പുനസ്ഥാപിക്കാത്തതിനെതിരെയാണ് നിവേദനം നൽകിയത്. എറണാകുളം, പുനലൂർ പസഞ്ചറുകളും ഇടക്കിടെ റദ്ദാക്കുന്നുണ്ട്. ലോക്കോപൈലറ്റിന്റെ ക്ഷാമമാണ് ട്രെയിനുകൾ റദ്ദാക്കാൻ കരാണമെന്ന് പറഞ്ഞൊഴിയുകയാണ് റെയിൽവേ അധികൃതർ. എ.പി.തോമസ്, സണ്ണി വെള്ളറ, പി.ഐ.ലാസർ, റാഫി കൂനംമൂച്ചി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം യാത്രക്കാർ ഒപ്പിട്ട നിവേദനമാണ് സ്റ്റേഷൻ മാസ്റ്റർ പരമേശ്വരൻ നമ്പൂതിരിക്ക് നൽകിയത്.