mehandi new

കരുത്ത് കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി

fairy tale

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ.ജി. മോഹനന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി മണ്ഡലത്തിലെ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നതായി. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ റാലിയില്‍ അണിനിരന്നു. വാദ്യമേളങ്ങളോടെ അച്ചടക്കത്തോടെ നീങ്ങിയ റാലി ശ്രദ്ദേയമായി. കോഴിക്കുളങ്ങര ആശുപത്രി ജംങ്ഷനില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റിയ ശേഷം നഗരസഭാ പരിസരത്ത് സമാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ അസ്ളം, ശകുന്തള പ്രകാശന്‍, സരസ്വതി ശങ്കര മംഗലത്ത്, ഹുസൈന്‍ തങ്ങള്‍, ആരിഫാ ബാബു, റസാഖ് ചാവക്കാട്, റഖീബ് തറയില്‍, മുആവിയ, അബ്ദുറഹ്മാന്‍ മേനോക്കി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മുന്‍സിപ്പല്‍ സ്ക്വയറില്‍ പൊതുയോഗം നടന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.