കടപ്പുറം പഞ്ചായത്തില്‍ പുഴഭിത്തി നിര്‍മ്മിക്കുന്നതിന് 82 ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തില്‍ 9-ാം വാര്‍ഡിലെ ജാറം ഭാഗത്തും മുനക്കക്കടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍റെ സമീപത്തും ചേറ്റുവ പുഴയില്‍ നിന്നും വെള്ളം കയറുന്നതിന് പരിഹാരമായി പുഴയുടെ ഭിത്തി കെട്ടുന്നതിന് 82 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

എന്‍.കെ അക്ബര്‍ എം.എല്‍.എ യുടെ ആവശ്യപ്രകാരമാണ് ഇറിഗേഷന്‍ വകുപ്പ് തുക അനുവദിച്ചത്. ജാറം ഭാഗത്ത് സൈഡ് പ്രൊട്ടക്ഷന്‍ നടത്തുന്നതിന് 42 ലക്ഷം രൂപയും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൈഡ് പ്രൊട്ടക്ഷന് 42 ലക്ഷം രൂപയുമാണ് ഇറിഗേഷന്‍ വകുപ്പിന്‍റെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ളത്. പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണ്.

Comments are closed.