ഗുരുവായൂര്‍: ചാവക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ് എഫ് ഐ പ്രവര്‍ത്തകരെ സ്‌കൂളിന് പുറത്ത് നിന്നെത്തിയ എ ബി വി പി, ആര്‍ എസ് എസ് സംഘം ആക്രമിച്ചു. ബുധനാഴ്ച്ച വൈകീട്ട് നാലരയോടെ സ്‌കൂള്‍ വിട്ട ഉടനെയായിരുന്നു ആക്രമണം. ഈ അധ്യന വര്‍ഷത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐ അംഗത്തമെടുത്തിനെതിരെ എ ബി വി പി ക്കാര്‍രംഗത്ത് വന്നിരുന്നു.
വിദ്യാര്‍ത്ഥികളെ തടയുന്നത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പുറത്തുനിന്ന് ആളുകളെത്തി ആക്രമിക്കുയായിരുന്നു. കണ്ടാലറിയുന്ന 7 പേരുടെ പേരില്‍ പരാതി നല്‍കി. ആക്രണത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ ചാവക്കാട് ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന് പ്രതിഷേധ യോഗം ഏരിയാ സെക്രട്ടറി ഹസ്സന്‍ മുബാറക് ഉദ്ഘാടനം ചെയ്തു. വിശാല് ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കെ യു ജാബിര്‍ സംസാരിച്ചു.