യു  എ ഇ : പ്രശസ്ത ചിന്തകനും, എഴുത്തുകാരനും, കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ്‌ പ്രൊഫസറുമായ സുനിൽ പി ഇളയിടത്തിന്‌ നേരെയുള്ള  ആക്രമണ ഭീഷണിയെയും, അദേഹത്തിന്‍റെ  ഓഫീസിന് നേരെ സംഘപരിവാർ ശക്തികള്‍ നടത്തിയ  ആക്രമണത്തിലും  പ്രോഗ്രസ്സീവ് യു എ ഇ കമ്മിറ്റി പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍  സുനിൽ.പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞു കെല്ലുമെന്നു സംഘപരിവാർ ശക്തികള്‍  വധഭീഷണി  മുഴക്കിയിരുന്നു. അതിന് പിന്നലയാണ് ഇപ്പോള്‍ അദേഹത്തിന്‍റെ ഓഫീസിന് നേരെ ആക്രമണം നടത്തുകയും ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് തകര്‍ക്കുകയും, കാവിചിഹ്നങ്ങള്‍ വരയ്ക്കുകയും ചെയ്തിരിക്കുന്നത്. സാംസ്കാരിക പ്രവർത്തകരെയും, എഴുത്തുകാരെയും ഇല്ലാതാക്കി കേരളത്തെ ദുരന്തഭൂമിയാകാനുള്ള സംഘപരിവാർ ശക്തികളുടെ  നീക്കത്തെ ചെറുത്‌ തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റകെട്ടായ് മുന്നോട്ടു വരണമെന്നും അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും പ്രോഗ്രസ്സീവ് യു എ ഇ കമ്മിറ്റി ആവശ്യപ്പെട്ടു.