mehandi new

ഗ്രാമീണ ലൈബ്രറികള്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ ശ്രമിക്കും – മുരളി പെരുനെല്ലി

fairy tale

പാവറട്ടി : ഗ്രാമീണ ലൈബ്രറികള്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുരളി പെരുനെല്ലി എം എല്‍ എ പറഞ്ഞു. പാവറട്ടി പബ്ലിക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.
ലൈബ്രറി മുന്‍ പ്രസിഡന്റ മാരായ ആര്‍. കെ.ജമാല്‍ജി, ഡോ വി.എ രാമചന്ദ്രന്‍, മുന്‍ ലൈബ്രേറിയനായ വി ഐ ജോസ് മാസ്റ്റര്‍ എന്നിവരുടെ ഫോട്ടൊ ലൈബ്രറി ഹാളില്‍ മുരളി പെരുനെല്ലി എം എല്‍ എ അനാച്ഛാദനം ചെയ്തു. പ്രസിഡണ്ട് ഹംസ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.രാജന്‍ മുഖ്യാഥിതിയായിരുന്നു, കെ.പി.ജോസഫ്, സെക്രട്ടറി എന്‍.ജെ ജെയിംസ്, പി ഡി ജോസ്, താലൂക്ക് പ്രതിനിധി പത്മിനി ടീചര്‍, പുഷ്പ ജോസ്, അബ്ദുട്ടി കൈതമുക്ക്, ബിനോയ് വി.ജെ, ആന്റൊ ലിജൊ എന്നിവര്‍ സംസാരിച്ചു.

Comments are closed.