mehandi new

അമ്പാടിക്കണ്ണന്റെ മണ്ണില്‍ വര്‍ണചിത്രങ്ങള്‍ വരച്ച് അഡ്വ. പി.എം സാദിഖലിയുടെ വേറിട്ട പ്രചാരണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍ : യു.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി.എം.സാദിഖലിയുടെ വേറിട്ട പ്രചാരണം ശ്രദ്ധേയമായി. തന്റെ കാഴചപ്പാടിലുള്ള മണ്ഡലം ക്യാന്‍വാസില്‍ പകര്‍ത്തി പൊതുജനത്തിന് സമര്‍പ്പിച്ചാണ് സാദിഖലി പ്രചാരണം നടത്തിയത്ത്. ഗുരുവായൂര്‍ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കിന് സമീപം കലാകാരന്മാരടക്കം നൂറോളം പേരെ സാക്ഷിയാക്കിയാക്കിയായിരുന്നു സ്ഥാനാര്‍ഥിയുടെ ചിത്രരചന. ബിഗ് കാന്‍വാസില്‍ പൂക്കളും പൂമ്പാറ്റയും മയില്‍പീലിയും ഓടക്കുഴലുമെല്ലാം ഉള്‍പെട്ട വൃന്ദാവനം എന്നു പേരിട്ട ചിത്രമാണ് സാദിഖലി വരച്ചത്. ഉണ്ണിക്കണ്ണന്റെ നെറുകയില്‍ തിരുകി വെച്ച മയില്‍പ്പീലിയില്‍ നിന്നും ഓടക്കുഴലില്‍ നിന്നും പറന്നു വരുന്ന പൂമ്പാറ്റകള്‍ വര്‍ണ്ണ ശഭളിമ പരത്തുന്ന പുഷ്പങ്ങള്‍ക്കും ഇലകള്‍ക്കും ചുറ്റും വട്ടമിട്ടു പറക്കുന്നത് പി.എം സാദിഖലി പത്ത് മിനിട്ട് കൊണ്ട്
കാന്‍വാസില്‍ പകര്‍ത്തി. കണ്ണന്റെ വൃന്ദാവനമാണ് ചിത്രത്തിന്റെ പ്രമേയംഗുരുവായൂര്‍ ക്ഷേത്രവും മണത്തല പള്ളിയും പാലയൂര്‍ സെന്റ് തോമസ് പള്ളിയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഗുരുവായൂര്‍ മണ്ഡലം പൂന്തോപ്പുപോലെ മനോഹരമാകണമെന്നാണ് ചിത്രത്തിലൂടെ താന്‍ പറയാനാഗ്രഹിച്ചതെന്ന് സാദിഖലി പറഞ്ഞു. ചിത്രരചനക്ക് സാക്ഷിയായവരെല്ലാം ബിഗ് കാന്‍വാസില്‍ ഒപ്പുചാര്‍ത്തി തെരഞ്ഞെടുപ്പ് വിജയത്തിന് ആശംസകള്‍ നേര്‍ന്നു. കലാകാരന്മാരായ കലാമണ്ഡലം രാജന്‍, ഡോ.കെ.മണികണ്ഠന്‍, ഷണ്‍മുഖന്‍ തെച്ചിയില്‍, ഗുരുവായൂര്‍ ജയപ്രകാശ്, ഹൈജമ്പ് ചാമ്പ്യന്‍ കെ.എസ്.അനന്തു എന്നിവരും സാദിഖലിക്ക് ആശംസ നേരാന്‍ ഒത്തുചേര്‍ന്നിരുന്നു. യു.ഡി.എഫ് നേതാക്കളായ ആര്‍.വി.അബ്ദുള്‍ റഹിം, സി.എ.റഷീദ്, ആര്‍.എ.അബൂബക്കര്‍, പോളി ഫ്രാന്‍സിസ്, നിഖില്‍ ജി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/sadiqali-guruvayur-.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/sadiq-ali-udf-candidate-in-election-work-guruvayur.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/guruvayur-udf-work.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”left” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.