mehandi new

യു ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി തീരദേശ യാത്ര നടത്തി

fairy tale

ചാവക്കാട്: ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി തീരദേശ യാത്ര നടത്തി .  തിരുവത്ര ആനത്തല മുക്കില്‍ നിന്നാണ് നൂറുകണക്കിന് പ്രവര്‍ത്തകരുമായി യാത്ര ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ വലിയകത്ത്, കണ്‍വീനര്‍മാരായ പി കെ ബദറുദ്ധീന്‍, കെ എസ് ബാബുരാജ്, നൌഫല്‍, എം എസ് ശിവദാസ്, ടി എ ഹാരിസ്, ഉസ്മാന്‍, ഹിമ മനോജ്,പി എ നാസര്‍,  ലത്തീഫ് പാലയൂര്‍, പി കെ ഇസ്മായില്‍,  സറൂഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ യാത്രയില്‍ കണ്ണികളായത്.  ഇതിനിടെ സ്ഥലത്തെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജന: സെക്രട്ടറി കെ പി എ മജീദ് , മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബൂബക്കര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ സി എച്ച് റഷീദ്, യു ഡി എഫ് നേതാക്കളായ ഇ പി ഖമറുദ്ധീന്‍, ആര്‍ വി അബ്ദുല്‍റഹീം, എ കെ അബ്ദുല്‍ കരീം, ആര്‍ രവിക്കുമാര്‍, കെ നവാസ്, എം എം സിദ്ധീഖ് എന്നിവര്‍ യാത്രയെ അഭിവാദ്യം ചെയ്തു.  വഴിയോരങ്ങളില്‍ നൂറുകണക്കിനാളുകള്‍ സാദിഖലിയെ കാണാന്‍ തടിച്ചു കൂടി. യാത്ര ബ്ലാങ്ങാട് ബീച്ചില്‍ സമാപിച്ചു.

Ma care dec ad

Comments are closed.