ശമ്പളവും പെന്‍ഷനും തുടര്‍ച്ചയായി മുടങ്ങുന്നതിനെതിരെ കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്: 60 ശതമാനം സര്‍വ്വീസുകള്‍ മുടങ്ങി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: ശമ്പളവും പെന്‍ഷനും നിരന്തരം മുടങ്ങുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കി. എഐടിയുസി, ഐന്‍ടിയുസി, ബിഎംഎസ്, ഡ്രൈവേഴ്‌സ് യൂണിയന്, വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്ക് നടത്തിയത്. സിഐടിയു പണിമുടക്കില്‍ നിന്ന് വിട്ടുനിന്നെങ്കിലും 63 ഷെഡ്യൂളില്‍ 21 എണ്ണം മാത്രമാണ് സര്‍വ്വീസ് നടത്താനായത്. നൂറോളം ഷെഡ്യൂള്‍ ഉള്ള തൃശ്ശൂരില്‍ 19 സര്‍വ്വീസ് മാത്രമാണ് നടത്തിയത്.ജില്ലയിലെ ചാലക്കുടി, മാള എന്നീ ഡെപ്പോകളിലും സെനറ്റുകളായ കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവടങ്ങളിലും അറുപത് ശതമാനത്തോളം ഷെഡ്യൂളുകള്‍ സര്‍വ്വീസ് നടത്തിയില്ല. ജില്ലയിലെ ഏഴുസ്ഥലങ്ങളിലും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണ്ണയും നടന്നു. ഗുരുവായൂര്‍ ഡെപ്പോയില്‍ നടന്ന ധര്‍ണ്ണ വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഐ സതീഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു.ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിംങ് സെക്രട്ടറി വി പി ബാബുരാജ്, ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി ടി ജോസഫ് രാജ, കെ കെ ജയന്‍ എന്നിവര്‍ സംസാരിച്ചു. ടി കെ പ്രഹ്‌ളാദന്‍ (ഐന്‍ടിയുസി), ടി കെ സജീവന്‍ (എഐടിയുസി), എ കെ ശശി (വെല്‍ഫെയര്‍ അസോസിയേഷന്‍), എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.