mehandi new

ചേറ്റുവ പുഴയിൽ നിന്നും വീടുകളിലേക്ക് ഉപ്പ് വെള്ളം കയറുന്നതിന് പരിഹാരമാകുന്നു – മുനക്കകടവ് സ്ലൂയിസ്‌ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു

fairy tale

മുനക്കക്കടവ് : കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ 9-ാം വാർഡിൽ നിർമാണം പൂർത്തീകരിച്ച ഷാഹു ഹാജി റോഡ് & മുനക്കകടവ് സ്ലൂയിസ്‌ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ ചിലവഴിച്ച പൂർത്തീകരിച്ച പദ്ധതി കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൌക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. വേലിയേറ്റ സമയത്ത് ചേറ്റുവ പുഴയിൽ നിന്നും വീടുകളിലേക്ക് ഉപ്പ് വെള്ളം കയറുന്നതിന് ഇതോടെ പരിഹാരമാകുമെന്ന്  സാലിഹ ഷൌക്കത്ത്  പറഞ്ഞു. ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. 

planet fashion

വാർഡ് മെമ്പർ സമീറ ഷരീഫ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ റാഹില വഹാബ്, മുഹമ്മദ്‌ പി എ, ഗഫൂർ, പൊതുപ്രവർത്തകരായ പി എം ബീരു, പി ബി ഷബീർ, സി ബി ഹരിദാസ്, എ കെ ഷുഹൈബ്, പി എസ് അബൂബക്കർ എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.