മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് ഓവറോള്‍ ജേതാക്കള്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 687 പോയിന്റ് നേടി മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്. സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. ഹൈസ്‌കൂള്‍ വിഭാഗത്തിലും മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസിനു തന്നെയാണ് ഒന്നാം സ്ഥാനം. 265 പോയിന്റാണ് എല്‍.എഫ്. നേടിയത്. രണ്ടാം സ്ഥാനം നേടിയ ബ്രഹ്മകുളം സെന്റ് തെരേസാസ് ജി.എച്ച്.എസ്. 203 പോയിന്റ് നേടി.
യു.പി. വിഭാഗത്തില്‍ വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി. സ്‌കൂള്‍ 174 പോയിേന്റാടെ ഒന്നാം സ്ഥാനം നേടി. 167 പോയിന്റ് നേടിയ തിരുവത്ര കെ.എ.യു.പി. സ്‌കൂളിനാണ് രണ്ടാം സ്ഥാനം.
എല്‍.പി. വിഭാഗത്തില്‍ 96 പോയിന്റ് നേടിയ മമ്മിയൂര്‍ എല്‍.എഫ്.സി.യു.പി. സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 83 പോയിന്റ് നേടിയ തൈക്കാട് സെന്റ് ജോണ്‍സ് എല്‍.പി.എസ്. രണ്ടാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ സംസ്‌കൃതം വിഭാഗത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ്. 77 പോയിന്റോടെ ഒന്നാം സ്ഥാനം നേടി.
യു.പി. സംസ്‌കൃതം വിഭാഗത്തില്‍ ഗുരുവായൂര്‍ എ.യു.പി.എസ്. 77 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ 91 പോയിന്റ് നേടിയ തിരുവളയന്നൂര്‍ ഹൈസ്‌കൂളിനാണ് ഒന്നാം സ്ഥാനം. യു.പി. അറബിക് വിഭാഗത്തില്‍ 61 പോയിന്റ് നേടി പുത്തന്‍കടപ്പുറം ജി.എഫ്.യു.പി. സ്‌കൂളും എല്‍.പി. അറബിക് വിഭാഗത്തില്‍ 41 പോയിന്റ് നേടി മമ്മിയൂര്‍ എല്‍.എഫ്.സി.യു.പി. സ്‌കൂളും ഒന്നാം സ്ഥാനം നേടി.
എല്‍.പി. ജനറല്‍ വിഭാഗത്തില്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി. സ്‌കൂളും യു.പി. ജനറല്‍ വിഭാഗത്തില്‍ ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസിനുമാണ് ഒന്നാം സ്ഥാനം.
കലോത്സവത്തിന്റെ സമാപന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ചാക്കോ അധ്യക്ഷനായി. സംവിധായകന്‍ ഒമര്‍ മുഖ്യാതിഥിയായി. അടുത്തവര്‍ഷത്തെ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വി.എച്ച്.എസ്. സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ വി. സജിത്തിന് ചടങ്ങില്‍ കലോത്സവത്തിന്റെ പതാക കൈമാറി. ഇസ്ലാമിക് സ്‌കൂള്‍ പ്രധാനാധ്യാപിക കെ.ആര്‍. വിനയം, ചാവക്കാട് എ.ഇ.ഒ. പി.ബി. അനില്‍, സ്‌കൂള്‍ മാനേജര്‍ വി.കെ. അബ്ദുള്ളമോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. പദ്മജ, ഹെഡ്മാസ്റ്റര്‍ ടി.ഇ. ജെയിസ്, ഒരുമനയൂര്‍ എ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപിക പി.എ. നസീമ, വികസനസമിതി ചെയര്‍മാന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.ജെ. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.