Header

ആദ്യാക്ഷരം നുകര്‍ന്ന സ്കൂളിലെത്തിയ യുവശാസ്ത്രജ്ഞയെ സ്വീകരിച്ചത് ചെറിയ വായിലെ വലിയ ചോദ്യങ്ങള്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട് : ആദ്യാക്ഷരം കുറിച്ച സ്‌കൂളിലേക്ക് കടുന്നു വന്ന യുവശാസ്ത്രജ്ഞയെ നേരിട്ടത് കുരുന്നുകളുടെ ചെറിയ വായിലെ വലിയ ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും ഗൗരവത്തോടെയും, കുസൃതയോടെയും മാറി മാറി ഉത്തരം പറഞ്ഞു റെമീന രാജീവ് വിദ്യാര്‍ത്ഥികളുടെ താരമായി. ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിലേക്കാണ് പ്രൈമറി വിദ്യാഭ്യാസകാലത്തെ ഓര്‍മ്മകള്‍ അയവിറക്കി ഓസ്‌ട്രേലിയയില്‍ സയന്റിസ്റ്റായി ജോലിചെയ്യുന്ന റെമീന വര്‍ഷങ്ങള്‍ക്കു ശേഷം കടുന്നു വന്നത്. ഭര്‍ത്താവ് ആലുയുവ സ്വേദേശിയും ഓസ്‌ട്രേലിയയില്‍ ജോലിക്കാരനുമായ രാജീവ് ജനാര്‍ദ്ദനനും രണ്ടു വയസുള്ള മകളുമൊത്താണ് റെമീന ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്ത് വീണ്ടുമെത്തിയത്. പറഞ്ഞു യുവ ശാസ്ത്രജ്ഞയെ അടുത്തു കിട്ടിയതോടെ കുട്ടികളും ആവേശത്തിലായി. ഇപ്പോള്‍ തങ്ങളിരിക്കുന്ന ബഞ്ചിലിരുന്നു പഠിച്ചാണ് റെമീന ചേച്ചി ഇത്രയും ഉയരങ്ങളിലെത്തിയതെന്നറിഞ്ഞതോടെ കുട്ടികള്‍ക്ക് അത്ഭുതമായി.
അവയവമാറ്റത്തിന്റെ ശാസ്ത്ര ശാഖയിലാണ് റെമീന ഗവേഷണം നടത്തുന്നതെന്നറിഞ്ഞതോടെ കുട്ടികളുടെ സംശയം കിഡ്‌നി മാറ്റിവെച്ചാലുള്ള ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു. അവയവകൈമാറ്റം ദൈവീകമായ പുണ്യകര്‍മ്മമാണെന്നും കൂടുതല്‍ ആളുകള്‍ രംഗത്തു വരണമെന്നും റെമീന പറഞ്ഞു
ആറ്റുപുറം കണ്ടിരിങ്ങത്ത് വീട്ടില്‍ അച്യുതന്റെയും അധ്യാപികയായിരുന്ന വിമലയുടെയും മകളാണ് റെമീന. നേഴ്‌സറി മുതല്‍ നാലാം ക്ലാസ്സ് വേറെ റെമീന ഈ സ്‌കൂളിലാണ് പഠിച്ചത്. റെഡ് ക്രോസ്സിന്റെ ട്രാന്‍സ്‌പ്ലെണ്ടഷന്‍ ഇമ്മ്യുണോ ജെനറ്റിക്‌സ് സര്‍വീസ് വിഭാഗത്തിലാണ് ഒരു വര്‍ഷമായി സയന്റിസ്റ്റായി ജോലിചെയ്യുന്നത്. ഇതിനു മുമ്പ് ടെക്‌നിഷ്യന്‍ തസ്തികയിലായിരുന്നു. എട്ടു വര്‍ഷമായി ഇവിടെ ജോലിചെയ്യുന്നു.
മമ്മിയൂര്‍ എല്‍ എഫ് സ്‌കൂളിലും, തൊഴിയൂര്‍ ഐ സി എ സ്‌കൂളിലുമായിരുന്നു തുടര്‍ന്നുള്ള വിദ്യാഭ്യാസം. മാള മെറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി ടെക് കഴിഞ്ഞിരിക്കുമ്പോഴാണ് ഓസ്‌ട്രേലിയയില്‍ പോയി പഠിക്കണമെന്ന മോഹമുണര്‍ന്നത്. വിദേശത്തു പറഞ്ഞയച്ചു പഠിപ്പിക്കാനുള്ള കഴിവൊന്നും തങ്ങള്‍ക്കില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതുകേട്ട് വിഷമിച്ചിരുക്കുന്ന അവസരത്തിലാണ് നിമിത്തം പോലെ ഓസ്‌ട്രേലിയയില്‍ ജോലിയുള്ള രാജീവിന്റെ വിവാഹാലോചന വരുന്നത്. ആ വിവാഹം നടക്കുകയും ആഴ്ചകള്‍ക്കുള്ളില്‍ റെമീന ഭര്‍ത്താവിനോടൊപ്പം ഓസ്‌ട്രേലിയയിലേക്കു പറക്കുകയും ചെയ്തു. അവിടെ മൈക്ക്രോബയോളജി കോഴ്‌സിനു ചേര്‍ന്ന് പഠിച്ചു. തുടര്‍ന്നാണ് റെഡ് ക്രോസ്സ് കമ്പനിയില്‍ ചേരുന്നത്. കഴിഞ്ഞ ദിവസമാണ് റെമീനയും കുടുംബവും നാട്ടിലെത്തിയത്. ശനിയാഴ്ച തിരിച്ചുപോകും.
പ്രധാനാധ്യാപിക ടി ടി ബീന, പി ടി എ പ്രസിഡണ്ട് അന്‍വര്‍, അധ്യാപകരായ വി.എല്‍.കത്രീന, ജോഷിജോസഫ്, ഷീന തോമസ്, സ്‌കൂള്‍ ലീഡര്‍ വി.എ സ്‌നേഹ പര്‍വിന്‍, വിദ്യാര്‍ത്ഥികളായ കെ.ആര്‍.ഗൗരി, എ എസ് മേഘ മരിയ എന്നിവരുടെ നേതൃത്വത്തില്‍ റെമീനയെ സ്വീകരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.