ചേറ്റുവ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ അജ്ഞാതനുവേണ്ടി തിരച്ചില്‍ തുടരുന്നു
ചാവക്കാട്: ചേറ്റുവ പാലത്തില്‍ നിന്നുംപുഴയില്‍ചാടിയ അജ്ഞാതനെ രാത്രി ഏറെ വൈകിയും കണ്ടെത്താനായില്ല. ഇന്ന് ഉച്ചതിരിഞ്ഞ് 5 30 നാണ് പാലത്തിന്റെ നടുഭാഗത്ത് നിന്നും ഒരാള്‍ പുഴയില്‍ ചാടിയത്. പാലത്തിലെ തെക്കെ കരയിലുള്ള ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. നാട്ടുകാരും, ഹോട്ടല്‍ ജീവനക്കാരും ബോട്ടില്‍ പോയി തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്ക് പടിഞ്ഞാറോട്ടുള്ളതിനാല്‍ ഒഴുക്കില്‍പ്പെട്ടു കാണാതാവുകയായിരുന്നു. വാടാനപള്ളി, ചാവക്കാട് സ്റ്റെഷനുകളില്‍ നിന്നും പോലീസ് സ്ഥലത്തെത്തി.
തഹസില്‍ദാര്‍ കതിര്‍ വടി വേലു, ചേര്‍പ്പ് സി ഐ എന്‍ കെ സുരേന്ദ്രന്‍, ചാവക്കാട് വാടാനപള്ളി എസ് ഐ മാരായ എം കെ രമേഷന്‍, അഭിലാഷ് കുമാര്‍, ചാവക്കാട് ജൂനിയര്‍ എസ് ഐ രാജേഷ്, അഡീഷ്ണല്‍ എസ് ഐ ബാലന്‍, ഹൈവേ അഡീഷ്ണല്‍ എസ് ഐ പ്രസാദ്, സ്പെഷല്‍ ബ്രാഞ്ച് അഡീഷ്ണല്‍ എസ് ഐ കബീര്‍, സ്പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വി ഹംസകുട്ടി, ഗുരുവായൂര്‍ ലീഡിംങ്ങ് ഫയര്‍മേന്‍ ജോസഫ് ആന്റണി, എന്നിവരുടെ നേതൃത്വത്തില്‍ പോലീസും, ഫയര്‍ഫോഴ്‌സും, സ്ഥലത്തെത്തി. സ്വകാര്യ ഹോട്ടലിന്റെ സ്പീഡ് ബോട്ട് ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. മുനക്കകടവിലുള്ള ബോട്ടുകാരും, പുഴയില്‍ മത്‌സ്യ
ബന്ധനം നടത്തുന്നവരും തെരച്ചില്‍ നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. ഇരു കരകളിലുമായി ചാവക്കാട് ടോട്ടല്‍ കെയര്‍, എഫ് എ സി ആബുലന്‍സ് സര്‍വ്വീസുകളും രക്ഷാപ്രവര്‍ത്തനത്തിനായി സജജ മാക്കിയിട്ടുണ്ട്.
Comments are closed.