mehandi new

ചാവക്കാട്ടെ രണ്ടാമത്തെ ജനകീയ ഹോട്ടൽ നഗരസഭാ ഓഫീസിനു സമീപം തുടക്കമായി

fairy tale

ചാവക്കാട്: സംസ്ഥാന സർക്കാരിൻറെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായുള്ള
ജനകീയ ഹോട്ടൽ നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ തുടക്കമായി. നഗരസഭാ ഓഫീസിനു സമീപം ആരംഭിച്ച ജനകീയ ഹോട്ടൽൻറെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.

ഹോട്ടലിന്റെ പ്രവർത്തന ചുമതല ആറ് അംഗങ്ങളുള്ള കഫേശ്രീ കുടുംബശ്രീ യൂണിറ്റിനാണ്. നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് ഹോട്ടൽ ആരംഭിച്ചത്. വെള്ളം വൈദ്യുതി ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നത് നഗരസഭയാണ്. കുടുംബശ്രീ മിഷൻറെ സബ്സിഡിയും, സിവിൽ സപ്ലൈസ് മുഖേനെ അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിൽ ലഭ്യമാക്കിയാണ് പദ്ധതി യാഥാർഥ്യമാകുന്നത്.

നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജ്യോതിഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ സി.ഡി.എസ് മെമ്പർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Claps

Comments are closed.