സുരക്ഷാ പ്രശ്നം പാവറട്ടി പള്ളിപ്പെരുന്നാളിന് വെടിക്കെട്ടിനു അനുമതിയില്ല

പാവറട്ടി : ശനി, ഞായർ യതിയതികളിലായി ആഘോഷിക്കുന്ന പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനു അനുമതി ലഭിച്ചില്ല. പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി മാനേജിങ് ട്രസ്റ്റി സമർപ്പിച്ച വെടിക്കെട്ടനുമതിക്കായുള്ള അപേക്ഷ നിരസിച്ച് ജില്ലാ കളക്ടർ വി ആർ കൃഷ്ണാതേജ ഉത്തരവിട്ടു.

ഈസ്റ്ററിനുശേഷം വരുന്ന മൂന്നാമത്തെ ഞായറാഴ്ചയാണ് പാവറട്ടി പള്ളി പെരുന്നാൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളി പെരുന്നാളുകളിൽ ഒന്നാണ് ഇത്. 147 മത് തിരുന്നാളാണ് ഈ വർഷം ആഘോഷിക്കുന്നത്.
പെസോ നിർദേശപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള സൗകര്യം ഇവിടെ ഇല്ലാത്തതാണ് അപേക്ഷ നിരസിക്കാൻ കാരണം. പള്ളിപെരുന്നാളിന്റെ പ്രധാന ദിനമായ ഞായറാഴ്ച പുലർച്ചെയാണ് വെടിക്കെട്ട് നടത്താറുള്ളത്.

Comments are closed.