ചാവക്കാട് : നീതിനടപ്പാക്കാനുള്ളജോലി കോടതികള്‍ക്കുമാത്രമല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ബാധ്യതയുണ്ടെന്നും ചാവക്കാട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ്  പി എം സുരേഷ് പറഞ്ഞു. ചാവക്കാട് സബ് ജയിലില്‍ നിന്നും വിരമിക്കുന്ന സൂപ്രണ്ട് എസ് സുരേഷ് കുമാറിന് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. അവസാന ആശ്രയമെന്ന നിലയിലാണ് ജനങ്ങള്‍ കോടതികളെ സമീപിക്കുതെന്നും അദേഹം പറഞ്ഞു. സബ് ജയിലില്‍ നടന്ന ചടങ്ങില്‍ ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. കെ വി അബ്ദുള്‍ കാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു. മധ്യമേഖല ഡി ഐ ജി ( പ്രിസന്‍സ് ) സാം തങ്കയ്യന്‍, ചാവക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, ചാവക്കാട് തഹസില്‍ദാര്‍ കെ വി അംബ്രോസ്, നഗരസഭ കൌണ്‍സിലര്‍ എ എച്ച് അക്ബര്‍, ജീസസ് ഫ്രെറ്റേണിറ്റി കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റോസിലിന്‍, സി എം ഉണ്ണികൃഷ്ണന്‍, പി വി ജോഷി, എം ഡി ഫ്രാന്‍സീസ്, സൂപ്രണ്ട് എം വി തോമസ് എന്നിവര്‍ പ്രസംഗിച്ചു