mehandi banner desktop
Chavakkad online

കടപ്പുറത്ത് വയോജന കലോത്സവം – സകല സംഘടിപ്പിച്ചു

Ft

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു. സകല എന്ന പേരിൽ നാലുമണിക്കാറ്റിൽ വെച്ചാണ് പരിപാടി നടന്നത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. 60 വയസ്സിന് മുകളിൽ പ്രായമുള്ള നൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ചിത്രരചന, പാട്ടുമത്സരം, കസേരകളി, സ്പൂൺ റൈസ്  മുതലായ മത്സരങ്ങളിൽ എല്ലാരും ആവേശത്തോടെ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Jan oushadi

കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹസീന താജുദ്ദീൻ, ശുഭ ജയൻ, മെമ്പർമാരായ സുനിതാ പ്രസാദ്, ടി ആർ ഇബ്രാഹിം, പി എ മുഹമ്മദ്, റാഹില വഹാബ്, ഷീജ രാധാകൃഷ്ണൻ, പ്രസന്ന ചന്ദ്രൻ, മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ, അംഗനവാടി വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ഷീബ നന്ദിയും പറഞ്ഞു

Comments are closed.