ചാവക്കാട് : പാലയൂർ എടപ്പുള്ളി റോഡിൽ ജനവാസകേന്ദ്രമായ കുണ്ടുപറമ്പിലെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയാതായി കണ്ടെത്തി. പരിസരവാസികൾ ഉപയോഗിക്കുന്ന കുളത്തിൽ നിന്നും രൂക്ഷമായ ദുർഗന്ധം പരന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ
കക്കുസ് മാലിന്യം തള്ളിയതാണെന്ന് കണ്ടെത്തിയത്. മാലിന്യം നിറഞ്ഞ കുളത്തിലെ വെള്ളം കറുത്തതും ദുർഗന്ധമുള്ളതുമായി   ഉപയോഗിക്കാൻ
സാധിക്കാതെയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സാമൂഹ്യദ്രോഹികൾ ഇത്
ചെയ്തതെന്നാണ് സൂചന. നഗരസഭ വാർഡ് കൗൺസിലർ ജോയ്‌സി ആന്റണിയുടെ നേതൃത്വത്തിൽ നാട്ടുകാർ പോലീസിലും നഗരസഭയിലും പരാതി നൽകി.  ഇരുവിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു