mehandi new

ഒൻപതു വയസ്സുകാരിയെ പീഡനം – മാതാവും കാമുകനും അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

17-40-13-ali-akalad-poscoചാവക്കാട്: ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊണ്ടിരിക്കെ മാതാവിന്റെ കാമുകനെ കയ്യോടെ പിടികൂടി. ഒൻപത്‌ വയസു കാരിയെ രണ്ട് വർഷമായി പീഡനത്തിന് ഇരയാക്കി വന്ന മധ്യ വയസ്കനെയും പീഡനത്തിന് ഒത്താശ ചെയ്തിരുന്ന പെൺകുട്ടിയുടെ മാതാവിനെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . ചാവക്കാട് അകലാട് കാട്ടിലെപള്ളിക്കടുത്ത് കല്ലുവളപ്പിൽ അലിയേയും മലപ്പുറം പെരുന്തൽമണ്ണ സ്വദേശിനിയായ 30 വയസ്സുകാരിയേയുമാണ് ചാവക്കാട് സി ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും മറച്ചു വെച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ 37 വയസ്സുകാരി വിവാഹത്തിനു ശേഷം അലിയുമായി അടുപ്പത്തിലായി. രാത്രി സമയങ്ങളിൽ ഭർത്താവിനും ഭർതൃ മാതാവിനും ഉറക്ക ഗുളിക കൊടുത്ത് മയക്കിക്കിടത്തി ശേഷം യുവതി കാമുകനുമൊത്ത് അവിഹിത ബന്ധത്തിലേർപ്പെടുന്നതും പതിവായിരുന്നു. ഒമ്പതു വർഷമായി അവിഹിത ബന്ധം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാളെ വീട്ടുകാർ പിടികൂടി.മുറിയിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വീട്ടുകാർ ഉണരുകയും പരിശോധനയിൽ മുറിക്കകത്ത് മറ്റൊരാൾ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്ത വീട്ടുകാർ മുറിയുടെ വാതിൽ പുറത്തു നിന്നും പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും തന്നെ പീഡിപ്പിച്ച വിവരമൊന്നും കുട്ടി ആ സമയത്ത് പറഞ്ഞിരുന്നില്ല. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി സംസാരിച്ചപ്പോഴാണ് രണ്ടു വർഷത്തിലധികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. മാതാവുമായുള്ള അവിഹിത ബന്ധത്തിനു ശേഷമാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

വിവരം പുറത്തു പറയരുതെന്നും ആരെങ്കിലും അറിഞ്ഞാൽ നമ്മൾ രണ്ടു പേരേയും ഇയാൾ കൊല്ലുമെന്ന് മാതാവ് പറഞ്ഞിരുന്നതായും കുട്ടി മൊഴി നൽകി.ഇതോടേയാണ് അലിയുടേയും യുവതിയുടേയും അറസ്റ്റിനുള്ള വഴിയൊരുങ്ങിയത്. അകലാട് പച്ചക്കറി കട നടത്തുന്ന അലി പീഡനത്തിനു പുറമെ യുവതിയുടേയും മകളുടേതുമായി 15 പവൻ സ്വർണ്ണാങ്ങരണങ്ങളും തട്ടിയെടുത്തിട്ടുണ്ട്. രണ്ടു വിവാഹങ്ങളിലായി അലിക്ക് അഞ്ചു മക്കളുമുണ്ട്.
സി ഐ ക്ക് പുറമെ എസ് ഐ മാരായ കെ ജി ജയപ്രദീപ്, കെ വി മാധവൻ, എഎസ്ഐ അനിൽ മാത്യു, വനിതാ സിപിഒ വീരജ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.