mehandi new

വിവാഹ വാഗ്ദാനം നൽകി പീഡനം : ഹനീഫ വധക്കേസ് പ്രതി അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

shamseerആലുവ/ചാവക്കാട് : വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എടത്തല പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ചാവക്കാട് ഹനീഫ വധക്കേസിലെ പ്രതികളിലൊരാളായ ചാവക്കാട് മണത്തല തിരുവത്ര പുത്തൻകടപ്പുറം പുതുവീട്ടിൽ ഷംസീറാ (21)ണ് അറസ്റ്റിലായത്.
എടത്തല പൊലീസ് സ്റ്റേഷന് സമീപം മുളകുപൊടി കമ്പനിയിൽ ഡ്രൈവറായിരുന്ന പ്രതി അയൽവാസിയായ പെൺകുട്ടിയെ പ്രേമം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോഴായിരുന്നു പീഡനം. പത്ത് മാസം മുമ്പായിരുന്നു സംഭവം. പിന്നീട് ജോലി ഉപേക്ഷിച്ച് എറണാകുളത്തെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഇതിനിടെ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായി. മോഷണക്കേസില്‍ അറസ്റ്റിലായ ഇയാളെ ജാമ്യത്തിലിറക്കുന്നതിനു വേണ്ടി പെണ്‍കുട്ടി തന്റെ മൂന്നു പവന്റെ മാല വിറ്റു. വീട്ടുകാര്‍ മാല അന്വേഷിച്ച് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി നാട് വിട്ടത്. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. വീട്ടുകാർ പൊലീസിൽ പരാതി നൽകി. ബംഗളുരുവിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട വിവരം അറിഞ്ഞത്. തുടർന്നാണ് പെൺകുട്ടി ഷംസീറിന്റെ പേര് വെളിപ്പെടുത്തിയത്.
ഹനീഫ വധക്കേസിലെ പ്രതികളെ കൃത്യ നിര്‍വഹണത്തിനു ശേഷം രക്ഷപ്പെടാന്‍ സഹായിച്ചതായാണ് ഇയാളുടെ പേരില്‍ ചാവക്കാട് പോലീസ് സ്റ്റെഷനിലുള്ള കേസ്. ഹൈകോടതി ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് ഷംസീര്‍.
ആലുവ സി.ഐ വിശാൽ ജോൺസന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എടത്തല എസ്.ഐ. പി.ജെ. നോബിൾ, എസ്.സി.പി.ഒ ആന്റണി, എം.എ. ബിജു, എൻ.യു. സിജൻ എന്നിവർ ടീമിലുണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.