ചാവക്കാട് : മകനും പിതാവും ഗൾഫിൽ പീഡിപ്പിച്ചതായ യുവതിയുടെ ആരോപണത്തിന് പിന്നിൽ കുടുംബ കലഹവും പ്രണയവും.  ആരോപണ വിധേയനായ തിരുവത്ര കോട്ടപ്പുറം ചിങ്ങാനാത്ത് അബ്ദു സലാമിന്റെ മൂന്നാമത്തെ ഭാര്യയിലുള്ള മകൻ ഷാഫിയും യുവതിയും തമ്മിലുള്ള വഴിവിട്ട ബന്ധവും പിതാവിന്റെ സ്വത്തുകൾ കൈക്കലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗവുമായാണ് പീഡന ആരോപണമെന്ന് വ്യക്തമാക്കി സലാമിന്റെ രണ്ടാം ഭാര്യയും ആരോപണ വിധേയനായ ഷാനവാസിന്റെ ഉമ്മയുമായ റംല രംഗത്തെത്തി.
ബ്യൂട്ടിഷൻ ജോലിക്കെന്നു പറഞ്ഞു ദുബായിലേക്ക് കൊണ്ട് പോയി ഷാനവാസും പിതാവ് സലാമും ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് ചാവക്കാട് മണത്തല സ്വദേശി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
യുവതിയുടെ പരാതിയും തുടർന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളും തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടാക്കിയതായും ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും  ആവശ്യപ്പെട്ട് റംല ജില്ലാ പോലീസ് മേധാവികൾക്ക് പരാതി നൽകി.
തന്റെ ഭർത്താവിന്റെ മൂന്നാം ഭാര്യ ആയിഷയുടെ മകൻ ഷാഫിയുടെ കാമുകിയാണ് പീഡനം ആരോപിച്ച യുവതിയെന്നു റംല പരാതിയിൽ പറയുന്നു.  മൂന്നു മാസങ്ങൾക്കു മുൻപ് ദുബായിലെ ദേരയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ റിസപ്‌ഷനിസ്റ്റായി ജോലി ചെയ്തിരുന്ന ഇരുവരുടെയും ലൈംഗീക കേളികൾ തെളിവ് സഹിതം പിടികൂടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ഇവർ പറയുന്നു.  യുവതിയെ സ്ഥാപനത്തിൽ തുടരാൻ അനുവദിക്കില്ലെന്ന ഷാനവാസിന്റെ നിലപാടിനെ ഷാഫി ചോദ്യം ചെയ്യുകയും തുടർന്ന് രണ്ടു പേരെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.  ഷാഫിയുടെ നിർബന്ധം മൂലമാണ് യുവതിയെ ദുബായിലേക്ക് കൊണ്ടുപോയത്.  മൂന്നുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അന്യമതസ്ഥന്റെ കൂടെ കഴിയുന്ന സ്ത്രീയെ ജോലിക്ക് വെക്കേണ്ട എന്ന് പിതാവ് പറഞ്ഞെങ്കിലും ഷാഫി വഴങ്ങിയില്ല.  എന്നാൽ ബ്യൂട്ടിഷൻ ജോലി ഒന്നും അറിയില്ലെന്ന് മനസ്സിലായതിനാൽ ഷാഫിയുടെ നിർബന്ധപ്രകാരമാണ് ഷാഫിയോടൊപ്പം റിസപ്‌ഷനിൽ ഇവർക്ക് ജോലി നൽകിയത്.  എന്നാൽ ഇരുവരും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന്  അന്വേഷണം നടത്തിയപ്പോഴാണ് രണ്ടു വർഷമായി ഇരുവരും വഴിവിട്ട ബന്ധം പുലർത്തി വരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞതത്രെ.
രണ്ടു പേരോടും നാട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടപ്പോൾ അൻപതു ലക്ഷം നൽകണമെന്നും ഇല്ലെങ്കിൽ യുവതിയെക്കൊണ്ട് പീഡിപ്പിച്ചതായി പരാതിപ്പെടുമെന്ന് ഷാഫി  ഭീഷണിപ്പെടുത്തിയതായി പറയുന്നു.  ഷാനവാസും പിതാവും ഭീഷണിക്ക് വഴങ്ങാതായതോടെ ഷാനവാസിന്റെ പതിനായിരം ദിർഹം ( രണ്ടു ലക്ഷം രൂപ ) മോഷ്ടിച്ഛ് നാട്ടിലേക്കു കടക്കുകയായിരുന്നു ഷാഫിയും യുവതിയും. തൃശൂരിലെ താമസ സ്ഥലത്ത് ഇരുവരും ഒരുമിച്ചാണ് കഴിയുന്നതെന്നും പരാതിയിലുണ്ട്.
മുപ്പത്തിയഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പത്തു വർഷമായി ചിങ്ങാനാത്ത് അബ്ദുസലാം നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു.  മാനസീക ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം അഞ്ചു വർഷമായി ചികിത്സയിലാണ് ഇദ്ദേഹം.
ഒന്നര വർഷമായി ഷാനവാസ് ദുബായ് എയർപോർട്ടിൽ കാർഗോ കമ്പനിയായ ത്രീ പി എൽ ലോജിസ്റ്റിക്കിലെ ജീവനക്കാരനാണ്.  കഴിഞ്ഞ സെപ്റ്റംബറിൽ റോസ് സ്പാ എന്ന പേരിൽ ദേരയിലെ പ്രമുഖ ഹോട്ടലിന്റെ ഭാഗമായി ബ്യൂട്ടിപാർലർ തുടങ്ങി ഷാഫിയെ ഏൽപിക്കുകയായിരുന്നു.  ഇതിന്റെ ഉദ്ഘാടനത്തിനെത്തിയ പിതാവ് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിച്ചതായും ഷാനവാസ് പറഞ്ഞു.
ഷാഫിയും മാതാവ് ആയിഷയും യുവതിയും ചേർന്നാണ് തങ്ങൾക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് റംല പരാതിയിൽ പറയുന്നുണ്ട്.  ഷാഫിയുടെ മാതാവ് ആയിഷ റംലയുടെ മൂത്ത സഹോദരി കൂടിയാണ്.

സ്വത്തും പണവും  ആവശ്യപ്പെട്ടു ഭീഷണിപെടുത്തുന്ന വോയിസ്‌ ക്ലിപ്പുകളും ഷാഫിയും യുവതിയും തമ്മിലുള്ള ലൈംഗീക കേളികളുടെ വീഡിയോ ക്ലിപ്പുകളും ചാവക്കാട്ഓൺലൈന് ലഭിച്ചിട്ടുണ്ട്.