ചാവക്കാട് :- വിദ്യാർത്ഥി കൺസെഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രവാക്യമുയർത്തി എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബസ്സ് സ്റ്റാന്റിലേക്ക് വിദ്യാർത്ഥി മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഹോച്ചിമിൻ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറിലധികം വിദ്യാത്ഥികൾ പങ്കെടുത്തു. തുടർന്ന് സ്റ്റുഡന്റസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി തിരുമാനങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്തു.
ഏരിയ പ്രസിഡന്റ് അമൽ കെ ആർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാബിർ കെ യു, മുഹമ്മദ് റിനൂസ്, ഷമീർ എ കെ,നിഷിൽ എൻ എൻ, ഏരിയ ജോ.സെക്രട്ടറി ഐശ്വര്യ സി എസ് തുടങ്ങിയവർ സംസാരിച്ചു.