Header

ശബരിമല – യുവതികൾ വാർത്താസമ്മേളനം നടത്തിയതിനെതിരെ ഗുരുവായൂരിൽ സംഘപരിവാർ ഭീഷണി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ: ശബരിമല ദർശനത്തിന് സൗകര്യം ആവശ്യപ്പെട്ട് യുവതികൾ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനം നടത്തിയതിനെതിരെ ഭീഷണിയുമായി സംഘപരിവാറുകാർ രംഗത്ത്. വാർത്താ സമ്മളനത്തിന് സഹായികളായി പോയെന്നാരോപിച്ചാണ് സുഹൃത്തുക്കളായ യുവാക്കളുടെ വീട്ടിലേക്ക് ആർ എസ് എസ്സുകാർ പരസ്യഭീഷണിയുമായി എത്തിയത്. നാമജപയാത്ര എന്നപേരിൽ യുവാക്കൾക്കെതിരെ ആക്രോശങ്ങളുമായി ഇന്ന്  വൈകീട്ടോടെയാണ് മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നിവേദിത, ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻറ് കെ ആർ അനീഷ് കുമാർ, കെ ആർ  ചന്ദ്രൻ, അനിൽ മ‍ഞ്ചിറമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ബിജെപി, ആർ എസ് എസ് പ്രവർത്തകർ എത്തിയത്. ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വഴിക്കടവ് സ്വദേശി സംഗീത്, താമരയൂർ കൊളാടി പറമ്പ് സ്വദേശി തോട്ടുപുറത്ത് നിതിൻ എന്നിവരുടെ വീടുകളിലേക്കാണ് ആർ എസ് എസ് ബി ജെപി സംഘം ഭീഷണിയുമായി മാർച്ച് നടത്തിയത്. പുന്നത്തൂർ റോഡിലെ മെൻസ് ബ്യൂട്ടീപാർലറിലെ ജീവനക്കാരനായ സംഗീത് സ്ഥാപനത്തിൻറെ മുകൾ നിലയിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഇവിടേക്കാണ് ആദ്യം ബിജെപിക്കാർ ഭീഷണി മാർച്ച് നടത്തിയത്. Lപൊലിസ് ഉടനെ സ്ഥലത്തെത്തി ഫലപ്രദമായി ഇടപെട്ടതിനാൽ മറ്റനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. തുടർന്ന് പ്രതിഷേധക്കാർ കൊളാടിപറമ്പിലുള്ള നിതിൻറെ വീടിന് സമീപത്തേക്ക് പോയി. വീട്ടിലേക്കുള്ള റോഡിന് സമീപം പോലീസ് സംഘത്തെ തടഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.