mehandi banner desktop
Chavakkad online

ഷാൻ അനുസ്മരണം നാളെ ചാവക്കാട് – എസ് ഡി പി ഐ

Ft

ചാവക്കാട് : ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണം ജനുവരി പതിനൊന്നിന് നാളെ ചൊവ്വാഴ്ച ചാവക്കാട് തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട് പറഞ്ഞു.

Jan oushadi

വൈകീട്ട് നാലിന് റോയൽ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.ഫാറൂഖ്   അധ്യക്ഷത വഹിക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി പി. ആര്‍ സിയാദ്, സംസ്ഥാന സമിതി അംഗം അംഗം ശശി പഞ്ചവടി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ പ്രസിഡന്റ് കെ.കെ ഹുസൈർ, ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കർ, യൂനിഷ ടീച്ചർ (വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ), ഷഹർബാൻ ടീച്ചർ (NWF ജില്ലാ സെക്രട്ടറി ), സിദ്ധീഖുൽ അക്ബർ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ), ഷമീർ എം. കെ (SDTU ജില്ലാ പ്രസിഡന്റ്), ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ. വി. നാസർ എന്നിവർ സംസാരിക്കും.

Comments are closed.