Header

ശിഹാബ് തങ്ങള്‍ അനുസ്മരണം

ചാവക്കാട്: മുസിലിം ലീഗ് തിരുവത്ര മേഖല കമ്മിറ്റി പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു.  കെ എം സി സി അബൂദാബി പ്രസിഡണ്ട് പി കെ കരീം ഹാജി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് നൂര്‍മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് അഷ്‌ക്കറലി അനുസ്മരണ പ്രഭാഷണം നടത്തി. ഹനീഫ് ചാവക്കാട്, ഷാഫി ചീനിച്ചുവട്, അലിമോന്‍,  താഴത്ത് കുഞ്ഞിമരക്കാര്‍, അസീസ് തിരുവത്ര എന്നിവര്‍ സംസാരിച്ചു.

Comments are closed.