സിഗ്‌നല്‍ ലൈറ്റ് കാറ്റില്‍ നിലംപതിച്ചു
ചാവക്കാട് : നഗരമധ്യത്തിലെ ട്രാഫിക്ക് ഐലന്റിലുള്ള സിഗ്‌നല്‍ ലൈറ്റ് ശക്തമായ കാറ്റില്‍ നിലംപതിച്ചു. വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് വീശിയടിച്ച ശക്തമായ കാറ്റിലാണ് കൂറ്റന്‍ സിഗ്‌നല്‍ലൈറ്റ് സ്ഥാപിരുന്ന ഇരുമ്പ് തൂണും ലൈറ്റുകളും നിലംപതിച്ചത്. പ്രവര്‍ത്തിക്കാത്ത സിഗ്നല്‍ ലൈറ്റ് വാഹനങ്ങള്‍ക്ക് തടസ്സമായാണ് ജംഗ്ഷനില്‍ നിന്നിരുന്നത്. പലപ്പോഴും ഈ ലൈറ്റിന്റെ തൂണിലും ലൈറ്റിലും വാഹനങ്ങള്‍ ഇടിക്കുകപതിവാണ്. തുരുമ്പു കയറി ഏതുനിമിശവും നിലം പൊത്താവുന്ന നിലയിലാണ് സിഗ്‌നല്‍ ലൈറ്റ് നിന്നിരുന്നത്. നിരവധി തവണ ലൈറ്റിന്റെ അപകടാവസ്ഥ മാധ്യമങ്ങള്‍ ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടും ബന്ധപ്പെട്ടവര്‍ ഉപയോഗ ശൂന്യമായ ലൈറ്റും കാലും എടുത്തു മാറ്റാന്‍ നടപടികള്‍ കൈ കൊണ്ടിരുന്നില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് മറ്റു അപകടങ്ങള്‍ ഒന്നും സംഭവിക്കാതിരുന്നത്. വലിയ ഭാരമുള്ള ഇരുമ്പ് തൂണാണ് റോഡിലേക്ക് വീണത്. തൂണിനു നടുവില്‍ ലൈറ്റുകളും, മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിരുന്ന ഫ്രൈമുമായിരുന്നു. ചാവക്കാട് പോലീസും, കെ എസ് ഇ ബി ജീവനക്കാരും, ഡ്രൈവേഴ്‌സും, നാട്ടുകാരും ചേര്‍ന്ന് സിഗ്‌നല്‍ ലൈറ്റും കാലുകളും എടുത്തുമാറ്റി.
Comments are closed.