mehandi new

ഐഡിസി സില്‍വര്‍ ജൂബിലി സമ്മേളനം

fairy tale

ചാവക്കാട് : മത-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ ജില്ലയില്‍ കാല്‍നൂറ്റാണ്ടായി നിറസാന്നിദ്ധ്യമായ ചാവക്കാട് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ഒക്ടോബര്‍ 1, 2 ശനി, ഞായര്‍ തിയ്യതികളില്‍ ഒരുമനയൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കാമ്പസില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടിയാണ് നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിന് ഉപകാരപ്രദമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. ഒക്ടോബര്‍ 1 ശനിയാഴ്ച രാവിലെ 8.30ന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് മുതല്‍ കക്കിടിപ്പുറം വരെയുള്ള 33 മഖാമുകള്‍ സിയാറത്ത് ചെയ്യും. ഒക്ടോബര്‍ 2 ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് മഹല്ല് മദ്‌റസ നേതൃസംഗമം നടക്കും. ‘ആനന്ദകരമായ മദ്‌റസ ജീവിതം എന്ന വിഷയത്തില്‍’ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. വൈകീട്ട് 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്മേനാട് പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപും എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മിഷന്‍ 2020 പ്രഖ്യാപനം സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങളും, എജ്യുക്കേഷണല്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം മന്ത്രി കെ.ടി. ജലീലും നിര്‍വ്വഹിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയാകും. സുവനീര്‍ പ്രകാശം കെ.വി. അബ്ദുല്‍ഖാദിര്‍ എം.എല്‍.എ. യും ലോഗോ പ്രകാശനം മുരളി പെരുനല്ലി എം.എല്‍.എ.യും നിര്‍വ്വഹിക്കും. സി.എന്‍.ജയദേവന്‍ എം.പി. മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, ഡോ. കരീം വെങ്കിടങ്ങ്, ഇ.പി. മൂസഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
ഉമര്‍ മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, പി.കെ. ജാഫര്‍ മാസ്റ്റര്‍, വി. സിദ്ധീഖ് ഹാജി, സിറാജുദ്ദീന്‍ സഖാഫി കൈപ്പമംഗലം, വി.സി. ഉമ്മര്‍ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.