തിരമാലയില്‍ പെട്ട് ചെറുവഞ്ചിയും എഞ്ചിനും തകര്‍ന്നു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട്: പഞ്ചവടി കടപ്പുറത്ത് മീന്‍ പിടിക്കാന്‍ പോയി വരുന്നതിനിടെ തിരമാലയില്‍ പെട്ട് ചെറുവഞ്ചിയും എഞ്ചിനും തകര്‍ന്നു. വഞ്ചിയിലുണ്ടായിരുന്ന ചെമ്മീന്‍ കടലില്‍ പോയി.
തിരുവത്ര പുത്തന്‍ കടപ്പുറം അരയച്ചന്‍ വിശ്വനാഥന്റെ മൂടുവെട്ടി വഞ്ചിയാണ് അപകടത്തില്‍ പെട്ടത്. ബധനാഴ്ച്ച രാവിലെയാണ് സംഭവം. 20000രൂപയോളം വിലമതിക്കുന്ന കരിക്കാടി ചെമ്മീനുമായി കരയിലേക്ക് വരികയായിരുന്നു. തിരമാലകളില്‍ പെട്ട വഞ്ചി ആടിയുലഞ്ഞ് മറിയുകയായിരുന്നു. ഉടനെ വഞ്ചിയിലുള്ളവരെല്ലാം കടലിലേക്ക് ചാടിയതിനാല്‍ ആളപായം ഉണ്ടായില്ല. വലക്കും കേട് പറ്റിയിട്ടുണ്ട്. കടപ്പുറത്തുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് ചാടിയിറങ്ങിയാണ് വള്ളവും വലയും കരക്ക് കയറ്റിയത്. അടുത്തയിടെയായി ചെറുതായി ചാകരക്കോള് കണ്ട് മേഖലയിലുള്ള ചെറുവള്ളക്കാരെല്ലാം പഞ്ചവടി കടപ്പുറം കേന്ദ്രീകരിച്ചാണ് മീന്‍ പിടിക്കാനിറങ്ങുന്നത്. വള്ളം, വല, എഞ്ചിന്‍, കടലില്‍ നഷ്ടമായ ചെമ്മിന്‍ എല്ലാം ഉള്‍പ്പെടെ മൊത്തം 50000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
![പഞ്ചവടി കടപ്പുറത്ത് തിരയില്‍ പെട്ട് തകര്‍ന്ന വഞ്ചി](https://chavakkadonline.com/wp/wp-content/uploads/2016/07/Edakkazhiyur-Boat-Accident-2-300x179.jpg)
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.