ചാവക്കാട് : സ്നേഹസ്പർശം ജീവകാരുണ്യ ട്രസ്റ്റ് വൃക്ക, കാൻസർ രോഗികൾക്കുള്ള ധന സഹായവും, പെൻഷൻ, വിദ്യാഭ്യാസ ധന സഹായവും വിതരണം ചെയ്തു. ചടങ്ങ് അജയകുമാർ ( ഹെൽത്ത് ഇൻസ്‌പെക്ടർ താലൂക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ചാവക്കാട് ) ഉദ്ഘടനം ചെയ്തു. സ്നേഹസ്പർശം ട്രസ്റ് ചെയർമാൻ കെ. വി ആലിക്കുട്ടി അധ്യക്ഷനായിരുന്നു. ഇബ്രാഹിം ചാലിയത്ത്‌ മുഖ്യപ്രഭാഷണം നടത്തി. ആർ കെ നൗഷാദ്, ഫയ്‌സൽ കണ്ണമ്പുള്ളി, അബ്ദു ഹാജി തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ കൺവീനർ മുത്തു ഒരുമനയൂർ സ്വാഗതവും ട്രഷറർ ലൈല മജീദ് നന്ദിയും പറഞ്ഞു. മികച്ച അദ്ധ്യാപകൻ രാജു മാസ്റ്ററെയും എഫ്‌സി കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൽമാൻ ഫാരിസിനെയും ചടങ്ങിൽ ആദരിച്ചു.