സ്നേഹത്തണൽ – രണ്ടു കുടുംബങ്ങൾക്ക് സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ വിടുകളുടെ താക്കോൽ കൈമാറി

ഗുരുവായൂർ: ഭിന്നശേഷിക്കാരനായ ഗുരുവായൂർ മാണിക്കത്ത് പടി പൂക്കോട്ടിൽ രവിയുടെയും, തിരുവെങ്കിടം വലയകര ദേവയാനിയുടേയും കുടുംബങ്ങൾക്ക് സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ വിടുകളുടെ താക്കോൽ കൈമാറി. രവിയുടെ കുടുംബത്തിന് ശുദ്ധജലത്തിനായി കിണറും നിർമ്മിച്ചു. ഗുരുവായൂർ നഗരസഭാ ടൗൺ ഹാളിൽ നടന്ന സ്നേഹ സംഗമത്തിൽ സിപിഐ എം എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഇരുകുടുംബങ്ങൾക്കും വിടുകളുടെ താക്കോൽ കൈമാറി.

ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുൾഖാദർ, ജില്ല കമ്മിറ്റി അംഗം സി സുമേഷ്, ഏരിയ സെക്രട്ടറി ശിവദാസ്, എൻ കെ അക്ബർ എം എൽ എ, സ്നേഹഭവനം നിമ്മാണ കമ്മിറ്റി ചെയർമാൻ ആർ വി ഷെരീഫ്, സിപിഐ എം ഏരിയാ കമ്മിറ്റിയംഗ ങ്ങളായ എ എസ് മനോജ്, എം സി സുനിൽകുമാർ, എം ആർ രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ ആർ സൂരജ്, ദേവസ്വം ഭരണസമിതിയംഗം സി മനോജ്, കെ എൻ രാജേഷ്, ലത പുഷ്കരൻ, സിന്ധു ബാബു എന്നിവർ സംസാരിച്ചു.
ഫോട്ടോ : സിപിഐ എം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച വീടുകളുടെ താക്കോൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് കൈമാറുന്നു

Comments are closed.