സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് പൊതുപ്രവർത്തകന് വധഭീഷണി

തൊട്ടാപ്പ് : കടപ്പുറത്തെ പൊതു പ്രവർത്തകനും സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാനിധ്യവുമായ സി ഐ അബൂതാഹിറിനെതിരെയാണ് ഏതാനും ദിവസങ്ങളിലായി സോഷ്യൽ മീഡിയകളിൽ വധഭീഷണി ഉയരുന്നത്. കഴിഞ്ഞ മാസം താഹിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്യുകയും കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഭീഷണികളുണ്ടായതെന്ന് പറയുന്നു. അബൂതാഹിർ നടത്തുന്ന കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് അക്ഷയ കേന്ദ്രത്തിന്റെ ബോർഡ് കഴിഞ്ഞ ദിവസം രാത്രിയിൽ ചിലർ നശിപ്പിച്ചു. തുടർന്ന് അബൂതാഹിർ പോലീസിൽ പരാതി നൽകി.

Comments are closed.