ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപെടുത്താന്‍ കല്ലുര്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു
വടക്കേക്കാട്: കല്ലൂര്‍ പള്ളിയില്‍ നടക്കുന്ന പരിപാടികള്‍ പുറത്തുള്ളവര്‍ക്ക് പ്രയാസമാകാത്ത വിധം ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപെടുത്താന്‍ കല്ലുര്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്ന് താമസിക്കുന്ന മഹല്ലില്‍ പൊതു വികാരം മാനിച്ചാണ് തീരുമാനം. പ്രമുഖ മതപണ്ഡിതരുടെ അഭിപ്രായങ്ങളും തീരുമാനത്തിന് പ്രേരകമായി. അഞ്ചു നേരത്തെ ബാങ്കിനും അനിവാര്യ അറിയിപ്പുകള്‍ക്കും മാത്രമായി കോളാമ്പി സ്പീക്കര്‍ പരിമിതപ്പെടുത്തും. മഹല്ല് കമ്മിറ്റി യോഗത്തില്‍ ഏകാഭിപ്രായത്തോടെയാണ് തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments are closed.