ശ്രീകൃഷ്ണ കോളേജ് പൂർവ്വ വിദ്യാർത്ഥികൾ വയനാട് ദുരിതബാധിതർക്കുള്ള സഹായം കൈമാറി

ചാവക്കാട് : ജീവകാരുണ്യ മേഖലയിലും പ്രസാധന രംഗത്തും നിരവധി പ്രവർത്തികൾ ഇതിനോടകം ചെയ്ത ശ്രീകൃഷ്ണ കോളേജ് (skc ) അലുംനി 77 – 83 ബാച്ചിലെ വിദ്യാർത്ഥികൾ പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ നിരാലംബർക്കുള്ള സഹായമായി ₹ 67000 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കെ കെ ബക്കറിൽ നിന്നും എൻ കെ അക്ബർ എംഎൽഎ തുക ഏറ്റുവാങ്ങി. ചാവക്കാട് എം എൽ എ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അലുംമ്നി സെക്രട്ടറി പ്രമീള ദിലീപ്കുമാർ, ജോയിന്റ് സെക്രട്ടറി സുകുമാരൻ കുറ്റിച്ചിറ, കെ വി അബ്ദുൾ അസീസ്, ശ്രീദേവി ഡേവിസ്, രാജൻ വർഗീസ്, വാജി കൊട്ടാരത്തിൽ, മധുസൂദനൻ, ആർ ടി എ ഗഫൂർ, വി എം ഗീത എന്നിവർ സംബന്ധിച്ചു

Comments are closed.