ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയുടെ നവീകരിച്ച സെന്റ് ജോസഫ് കപ്പേള ബിഷപ് മാര്‍ ജോസഫ് പാസ്റ്ററല്‍ നീലങ്കാവില്‍ ആശീര്‍വദിച്ചു. ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു കപ്പേള ആശീര്‍വാദം. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ സഹകാര്‍മികനായി. 85 വയസ് പിന്നിട്ടവര്‍ക്കും വിവാഹ ജീവിതത്തിന്റെ 50 വര്‍ഷം പിന്നിട്ടവര്‍ക്കും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ഇടവകാംഗങ്ങള്‍ക്കും മാര്‍ നീലങ്കാവില്‍ ഉപഹാരം നല്‍കി. ഭക്തസംഘടനകളുടെ ഉദ്ഘാടനവും നടന്നു. ഫാ. ജോസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ജോയ് തോമസ്, ജോണ്‍ ബാബു, സ്റ്റീഫന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. കൈക്കാരന്മാരായ പി.ഐ. വര്‍ഗീസ്, എം.എ. സോളമന്‍, ജനറല്‍ കണ്‍വീനര്‍ പി.ഐ. സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(പടം: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ നവീകരിച്ച സെന്റ് ജോസഫ് കപ്പേള ബിഷപ് മാര്‍ ജോസഫ് പാസ്റ്ററല്‍ നീലങ്കാവില്‍ ആശീര്‍വദിക്കുന്നു.)